മുംബൈ വിമാനത്താവളത്തിന്റെ ചെക്ക്-ഇൻ പോയിന്റിൽ മകൾ റാഷയ്ക്കൊപ്പം എത്തിയതായിരുന്നു രവീണ. ഇതിനിടെ കപിൽ കരാന്ദേ എന്നയാൾ രവീണ ധരിച്ചിരിക്കുന്ന സ്വർണക്കമ്മൽ നന്നായിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഉടൻ ഏത് കമ്മൽ എന്ന് താരം തിരിച്ച് ചോദിച്ചു. തുടർന്ന് തന്റെ ഇടതു ചെവിയിലെ സ്വർണക്കമ്മൽ അഴിച്ച് കപിലിന് സമ്മാനമായി നൽകുകയും ചെയ്തു രവീണ.