ഒടുവിൽ ഹിറ്റടിച്ച് ബോളിവുഡ്, 140 കോടിയിൽ ഒരുക്കിയ ഛാവ നാല് ദിവസം കൊണ്ട് നേടിയത് ഞെട്ടിക്കുന്ന തുക

അഭിറാം മനോഹർ

ചൊവ്വ, 18 ഫെബ്രുവരി 2025 (20:48 IST)
തുടര്‍പരാജയങ്ങള്‍ക്കിടയില്‍ ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റ് തിളക്കം. വിക്കി കൗശല്‍ നായകനായെത്തിയ ഛാവയാണ് ബോക്‌സോഫീസില്‍ തരംഗം തീര്‍ക്കുന്നത്. ഇതോടെ 2025ലെ ആദ്യ ബോളിവുഡ് ഹിറ്റെന്ന നേട്ടം ഛാവ സ്വന്തമാക്കി. ഛത്രപതി സംബാജിയുടെ ജീവചരിത്രം പറയുന്ന സിനിമയ്ക്ക് ഗംഭീരമായ വരവേല്‍പ്പാണ് ലഭിക്കുന്നത്.
 
 സിനിമ റിലീസ് ചെയ്തതിന് ശേഷമുള്ള ആദ്യ തിങ്കളാഴ്ചയും 24 കോടി നേടിയതോടെ വരും ദിവസങ്ങളിലും സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുമെന്ന് ഉറപ്പായി. ഇന്‍ഡസ്ട്രി ട്രാക്കര്‍ സാക്‌നില്‍ക്‌സിന്റെ കണക്കുകള്‍ പ്രകാരം ഞായറാഴ്ച വരുമാനത്തില്‍ 50 ശതമാനത്തോളം കുറവ് തിങ്കളാഴ്ചയുണ്ടായി. തിങ്കളാഴ്ചയിലെ കളക്ഷന്‍ കൂടി കണക്കിലെടുക്കുമ്പോള്‍ റിലീസ് ചെയ്ത് ആദ്യ നാല് ദിവസം കൊണ്ട് സിനിമ ആഗോള ബോക്‌സോഫീസില്‍ നിന്നും 164.75 കോടി സ്വന്തമാക്കി കഴിഞ്ഞു. സമീപ ദിവസങ്ങളില്‍ തന്നെ സിനിമ 200, 300 ക്ലബില്‍ കയറുമെന്ന് തന്നെയാണ് കരുതുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍