ഇക്കഴിഞ്ഞ ദിവസമായിരുന്നു നടന്‍ ആന്റണി വര്‍ഗീസ് വിവാഹിതനായത്. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. വിവാഹ റിസപ്ഷന്‍ കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് നടന്നു. മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം ആന്റണിയ്ക്ക് ആശംസകള്‍ നേരാനായി റിസപ്ഷനില്‍ പങ്കെടുത്തു. ടോവിനോ തോമസ്, ജയസൂര്യ, ജോജു ജോര്‍ജ്, സാനിയ ഇയ്യപ്പന്‍, വിജയ് ബാബു തുടങ്ങിയവര്‍ എത്തിയിരുന്നു.
അജഗജാന്തരം, ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, ആരവം തുടങ്ങി നിരവധി ചിത്രങ്ങളാണ് ആന്റണി വര്‍ഗീസിന്റെതായി പുറത്തുവരാന്‍ ഉള്ളത്.