ബോക്സിംഗ് ഗ്ലൗ, അടി ഇടി, ആർഡിഎക്സിന് ശേഷം പെപ്പെ ആക്ഷൻ ട്രാക്കിൽ, തീപ്പാറുന്ന ഫൈറ്റ് രംഗങ്ങളുമായി ദാവീദ് ഒരുങ്ങുന്നു

അഭിറാം മനോഹർ
തിങ്കള്‍, 24 ജൂണ്‍ 2024 (15:21 IST)
Anthony varghese
ആര്‍ഡിഎക്‌സിന് പിന്നാലെ തന്റെ ആക്ഷന്‍ ഹീറോ പട്ടം അരക്കെട്ടുറപ്പിക്കാന്‍ ആന്റണി പെപ്പെ. നേരത്തെ സ്ഥിരം അടിപട നായകന്‍ എന്ന ഇമേജില്‍ നിന്നും പുറത്തുകടക്കാനായി നിരവധി സിനിമകള്‍ പെപ്പെ ചെയ്തിരുന്നെങ്കിലും ഈ സിനിമകളൊന്നും തന്നെ തിയേറ്ററുകളില്‍ വിജയിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആര്‍ഡിഎക്‌സ് എന്ന സിനിമയുടെ വമ്പന്‍ വിജയത്തിന് ശേഷം വീണ്ടും ആക്ഷന്‍ ട്രാക്കിലോട്ട് തിരിഞ്ഞിരിക്കുകയാണ് പെപ്പെ. അവസാനമായി പ്രഖ്യാപിച്ച ആക്ഷന്‍ സിനിമയായ ദാവീദും ഇടിപ്പടമാകുമെന്ന സൂചനയാണ് സിനിമയുടെ മോഷന്‍ പോസ്റ്റര്‍ നല്‍കുന്നത്.
 
ആര്‍ഡിഎക്‌സിന് പിന്നാലെ ആജിത്ത് മാമ്പള്ളി സിനിയാണ് ആന്റണി വര്‍ഗീസ് അഭിനയിച്ചത്. കടല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയില്‍ രാജ് ബി ഷെട്ടി,ഷബീര്‍ കല്ലറക്കല്‍ എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതിന് പിന്നാലെയാണ് മറ്റൊരു ആക്ഷന്‍ സിനിമയില്‍ കൂടി ആന്റണി പെപ്പെ ഭാഗമാകുന്നത്. ദാവീദ് എന്ന് പേരിട്ടിരിക്കുന്ന സിനിമ ഗോവിന്ദ് വിഷ്ണുവാണ് സംവിധാനം ചെയ്യുന്നത്. ആന്റണി വര്‍ഗീസിന് പുറമെ വിജയരാഘവന്‍,ലിജോമോള്‍ ജോസ്,സൈജു കുറിപ്പ്,കിച്ചു ടെല്ലര്‍,ജെസ്സ് കുക്കു,മുഹമ്മദ് കറക്കി എന്നിവരാണ് അഭിനയിക്കുന്നത്. ബോക്‌സിംഗ് പശ്ചാത്തലത്തിലുള്ള സിനിമയാകും ദാവീദെന്നാണ് സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ നല്‍കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article