ട്രാക്ക് മാറ്റി വിനീത് ശ്രീനിവാസന്‍, അടുത്തത് ആക്ഷന്‍ പടം, വരാനിരിക്കുന്ന സിനിമയെക്കുറിച്ച് ധ്യാന്‍

കെ ആര്‍ അനൂപ്

ശനി, 22 ജൂണ്‍ 2024 (10:46 IST)
വര്‍ഷങ്ങള്‍ക്കുശേഷം സിനിമയ്ക്ക് പിന്നാലെ ട്രാക്ക് മാറ്റാന്‍ വിനീത് ശ്രീനിവാസന്‍. ഇനി ഒരു ആക്ഷന്‍ പടവുമായാണ് അദ്ദേഹത്തിന്റെ വരവ്. സിനിമയുടെ ജോലികളുടെ തിരക്കിലാണ് സംവിധായകനും സംഘവും. വരാനിരിക്കുന്ന സിനിമയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തു വന്നിട്ടില്ലെങ്കിലും ധ്യാന്‍ ശ്രീനിവാസന് ചിലത് പറയാനുണ്ട് 
 
'വര്‍ഷങ്ങള്‍ക്കുശേഷം ഇറങ്ങിയതിനു ശേഷം ഞാന്‍ ഏട്ടനെ കണ്ടിട്ടേയില്ല ചിത്രത്തിനെതിരെയുള്ള ട്രോളുകള്‍ സ്വാഭാവികമാണ് ആ സിനിമയെ സംബന്ധിച്ച് ഞങ്ങള്‍ അത് ചര്‍ച്ച ചെയ്തിട്ടുമുണ്ട് സ്വാഭാവികമായി വരാന്‍ സാധ്യതയുള്ള ട്രോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്.അപ്പോള്‍ ഇത് ഒരിക്കലും പ്രതീക്ഷിക്കാതെ വന്നതാണെന്ന് നമുക്ക് ഒരിക്കലും പറയാന്‍ കഴിയില്ല ഏട്ടന്‍ അത് പ്രതീക്ഷിച്ചിട്ടുണ്ടാവും പ്രതീക്ഷിച്ച പോലെ തന്നെ ട്രോളുകളും വന്നു അതില്‍ ഞങ്ങള്‍ കൃതജ്ഞരാണ് .
 
ഞങ്ങള്‍ തന്നെ പല അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട് വര്‍ഷങ്ങള്‍ക്കുശേഷം ക്ലീഷേയും ക്രിഞ്ചും
എല്ലാമുള്ള ഒരു വിനീത് ശ്രീനിവാസന്‍ പടമാണെന്ന്. പുള്ളിക്ക് മാറ്റം വരുത്തണമെങ്കില്‍ വരുത്തട്ടെ. അടുത്തത് ഒരു ആക്ഷന്‍ സിനിമയാണ് പുള്ളി ചെയ്യുന്നത്. ക്ലീഷേയും ക്രിഞ്ചും ഉണ്ടെങ്കില്‍ പുള്ളിയെ വെച്ചേക്കരുത്.' ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍