കൂലിയ്ക്ക് ശേഷം രജനി വീണ്ടും കാർത്തിക് സുബ്ബരാജ് സിനിമയിൽ? ഫാൻബോയ് സംഭവത്തിന് കാത്തിരിക്കുന്നുവെന്ന് ആരാധകർ

അഭിറാം മനോഹർ

വെള്ളി, 21 ജൂണ്‍ 2024 (19:06 IST)
Rajinikanth, Karthik Subbaraj
അടുത്ത കാലത്ത് ഇറങ്ങിയ സിനിമകളില്‍ രജനീകാന്തിന്റെ സൂപ്പര്‍ സ്റ്റാര്‍ പട്ടത്തെ ഏറ്റവുമധികം ആഘോഷിച്ച സിനിമയായിരുന്നു കാര്‍ത്തിക് സുബ്ബരാജിന്റെ പേട്ട. പഴയ രജനി സിനിമകളിലെ റഫറന്‍സുകള്‍ കല്ലുകടിയാകാതെ സമ്മര്‍ഥമായി ഉള്‍പ്പെടുത്താന്‍ സിനിമയില്‍ കാര്‍ത്തിക് സുബ്ബരാജിന് സാധിച്ചിരുന്നു. രജനിയുടെ ഫാന്‍ ബോയ് എന്ന് തമിഴ് സിനിമയ്ക്കകത്ത് തന്നെ വിളിപ്പേരുള്ള കാര്‍ത്തിക് സുബ്ബരാജ് വീണ്ടും രജനീകാന്തിനൊപ്പം ഒന്നിക്കുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
 
വമ്പന്‍ വിജയം സ്വന്തമാക്കിയ ജയ്ലര്‍ എന്ന സിനിമയ്ക്ക് ശേഷം ടി ജെ ജ്ഞാനവേല്‍ ഒരുക്കുന്ന വേട്ടയ്യന്‍ എന്ന സിനിമയിലാണ് രജനീകാന്ത് അഭിനയിച്ചത്. ഇതിന് പിന്നാലെ ലോകേഷ് കനകരാജ് സിനിമയായ കൂലിയിലും രജനീകാന്ത് അഭിനയിക്കുന്നുണ്ട്. ലോകേഷ് സിനിമയായ കൂലി പൂര്‍ത്തിയാക്കിയ ശേഷമാകും രജനീകാന്ത് കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ ജോയിന്‍ ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ വന്നിട്ടില്ല. ജിഗര്‍തണ്ട 2 എന്ന സിനിമയുടെ വിജയത്തിന് ശേഷം സൂര്യ സിനിമയുടെ തിരക്കുകളിലാണ് കാര്‍ത്തിക് സുബ്ബരാജ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍