പെണ്‍കുഞ്ഞിന് ജന്മം നല്‍കി നടി അഞ്ജലി നായര്‍; ചിത്രം പങ്കുവെച്ചു

Webdunia
തിങ്കള്‍, 25 ജൂലൈ 2022 (09:49 IST)
മലയാളികളുടെ പ്രിയനടി അഞ്ജലി നായര്‍ അമ്മയായി. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ വിവരം താരം തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. 
 
'ഞങ്ങളുടെ പുതിയ കുടുംബാംഗത്തെ പോലെ ജീവിതം അദ്ഭുതങ്ങള്‍ നിറഞ്ഞതാണ്. എല്ലാവരുടേയും അനുഗ്രഹങ്ങള്‍ വേണം' മകള്‍ക്കും ജീവിതപങ്കാളിക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് അഞ്ജലി കുറിച്ചു. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anjali Nair (@anjaliamm)


കഴിഞ്ഞ നവംബറിലായിരുന്നു സഹസംവിധായകനായ അജിത് രാജുവുമായി അഞ്ജലിയുടെ വിവാഹം. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹബന്ധത്തില്‍ അഞ്ജലിക്ക് ഒരു മകളുണ്ട്. മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലുമായി 125-ലേറെ സിനിമകളില്‍ അഞ്ജലി അഭിനയിച്ചിട്ടുണ്ട്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article