താരങ്ങളുടെ പ്രതിഫല തുക കുറയ്‌ക്കാൻ തയ്യാർ: സൂചന നൽകി താരസംഘടന

Webdunia
തിങ്കള്‍, 8 ജൂണ്‍ 2020 (12:33 IST)
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മലയാളസിനിമയിലെ താരങ്ങൾ തങ്ങളുടെ പ്രതിഫലതുക കുറയ്‌ക്കാൻ സന്നദ്ധമാണെന്ന സൂചന നൽകി അമ്മ താരസംഘടന.പ്രതിഫലം കുറയ്ക്കാൻ തയ്യാറാണെന്നും അമ്മ ഇക്കാര്യം പരിഗണിക്കുമെന്നും അമ്മ നിര്‍വ്വാഹക സമിതി അംഗം ടിനി ടോം വെളിപ്പെടുത്തി. വിഷയം ചർച്ച ചെയ്യാൻ ഓൺലൈനായി നിർവാഹക സമിതി ചേരുമെന്നും നിർമാതാക്കളുടെ ആവശ്യം ന്യായമായതാണെന്നും താരം പറഞ്ഞു.
 
കൊവിഡ് പ്രതിസന്ധി മൂലം തിയേറ്ററുകൾ എപ്പോൾ തുറക്കും, മുൻപത്തെ പോലെ തിയേറ്ററുകളിൽ തിരക്കുണ്ടാവുമോ എന്നെല്ലാം ആശങ്ക നിലനിൽക്കേ മലയാള സിനിമയിലെ താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. താരങ്ങളും സാങ്കേതിക പ്രവർത്തകരും വലിയ അളവിൽ തന്നെ പ്രതിഫലതുക കുറയ്‌ക്കണമെന്നാണ് നിർമാതാക്കളുടെ ആവശ്യം.

അനുബന്ധ വാര്‍ത്തകള്‍

Next Article