Ameya: രണ്ട് മക്കളുണ്ട്, രണ്ടാമത്തെ കുട്ടിക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് ഡിവോഴ്സ്; കുട്ടികളെ കാണാറുണ്ടെന്ന് അമേയ

നിഹാരിക കെ.എസ്

വെള്ളി, 26 സെപ്‌റ്റംബര്‍ 2025 (10:27 IST)
നടൻ‌ ജിഷിൻ മോഹന്റെ ജീവിത പങ്കാളിയാണ് നടി അമേയ. ജിഷിനെ പോലെ തന്നെ അമേയയും മുൻപ് ഒരു വിവാഹം കഴിച്ചിട്ടുണ്ട്. പുതിയ അഭിമുഖത്തിൽ തന്റെ ജീവിതത്തെക്കുറിച്ച് അമേയ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സീരിയൽ ടുഡേയിലാണ് അമേയ മനസ് തുറന്നത്.
  
ജിഷിന് സ്വന്തം മകനെ കാണാൻ പറ്റാത്തതിന് കാരണം താനല്ലെന്ന് അമേയ പറയുന്നു. എന്റെ കുട്ടികളെ ഞാൻ കാണാറുണ്ട്. അപ്പോൾ തീർച്ചയായും അതേ അവകാശം ബാക്കിയുള്ളവർക്കും ഇല്ലേ. ജിഷിൻ ചേട്ടന് കുട്ടിയെ കാണാൻ പറ്റാത്തത് കൊണ്ട് അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ എന്റെ കുട്ടിയെ ഞാൻ കാണാതിരിക്കും. ഞാൻ എന്റെ കുട്ടികളോട് സ്നേഹം പ്രകടിപ്പിക്കുന്നത് കണ്ടിട്ട് ആൾക്ക് ആളുടെ കുട്ടിയെ മിസ് ചെയ്യാൻ പാടില്ല.
 
24ാമത്തെ വയസിലാണ് വേർപിരിയുന്നത്. ആദ്യ വിവാഹ ബന്ധത്തിൽ തനിക്ക് രണ്ട് കുട്ടികളുണ്ടെന്നും അമേയ പറയുന്നുണ്ട്. ഞാൻ ചെറിയ പ്രായമായിരുന്നു. എന്റെ കുട്ടികളും. രണ്ടാമത്തെ കുട്ടിക്ക് അന്ന് രണ്ട് വയസാണ്. ഞാനന്ന് പത്താം ക്ലാസ് വിദ്യഭ്യാസം മാത്രമുള്ളയാൾ. വളരെ ചെെൽഡിഷ് ആയിരുന്നു ഞാൻ. പെട്ടെന്നാണ് ലെെഫ് ട്വിസ്റ്റ് ആകുന്നത്. രണ്ടാമത്തെ കുട്ടിക്ക് രണ്ട് വയസാകുമ്പോഴേക്കും സെപ്പറേറ്റഡ് ആയി. പരസ്പര സമ്മതത്തോടെയാണ് പിരിഞ്ഞത്. അന്നെനിക്ക് ചീറ്റ് ചെയ്യപ്പെട്ടതായി തോന്നിയിരുന്നു. പക്ഷെ ഇപ്പോൾ എനിക്കങ്ങനെ തോന്നുന്നില്ല', നടി പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍