ചെക്ക് കേസ് : നടി അമീഷാ പട്ടേൽ കോടതിയിൽ കീഴടങ്ങി

Webdunia
ഞായര്‍, 18 ജൂണ്‍ 2023 (16:05 IST)
ചെക്ക് മടങ്ങിയ കേസിൽ ബോളിവുഡ് താരം അമീഷാ പട്ടേൽ കോടതിയിലെത്തി കീഴടങ്ങി. ഇന്നലെയാണ് താരം റാഞ്ചി സിവിൽ കോടതിയിലെത്തി കീഴടങ്ങിയത്. തുടർന്ന് ജാമ്യം നൽകിയ കോടതി താരത്തോട് ജൂൺ 21 ന് കോടതി മുൻപാകെ ഹാജരാക്കണമെന്ന് അറിയിച്ചു. 2018ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
 
ജാർഖണ്ഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനിമാ നിർമാതാവ് അജയ് കുമാർ നൽകിയ കേസിലാണ് അമീഷ് നിയമനടപടി നേരിടുന്നത്.ദേസി മാജിക്ക് എന്ന സിനിമയിൽ അഭിനയിക്കാനായി താരം 2.5 കോടി രൂപ അമീഷ കൈപറ്റിയിരുന്നു. എന്നാൽ സിനിമയിൽ നിന്നും പിന്മാറിയതിനെ തുടർന്ന് താരം 2.5 കോടിയുടെ ചെക്ക് മടക്കിനൽകിയിരുന്നു. എന്നാൽ ചെക്ക് പണമില്ലാത്തതിനെ തുടർന്ന് മടങ്ങുകയായിരുന്നു.കേസിൽ നിരവധി തവണ അമീഷക്ക് സമൻസ് അയച്ചിരുന്നെങ്കിലും അമീഷ ഹാജരായിരുന്നില്ല. തുടർന്ന് കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article