അരിക്കൊമ്പനെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി

വെള്ളി, 16 ജൂണ്‍ 2023 (16:59 IST)
അരിക്കൊമ്പനെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശിനി സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. കൊച്ചി സ്വദേശിനി റബേക്ക ജോസഫാണ് അരിക്കൊമ്പനെ കേരളത്തിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. 
 
നിലവില്‍ ആയിരിക്കുന്ന സ്ഥലത്തു നിന്ന് അരിക്കൊമ്പനെ മാറ്റേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഫോറസ്റ്റ് ബെഞ്ച് പറഞ്ഞു. ആന ആരോഗ്യവാനാണ്, യഥേഷ്ടം ഭക്ഷണവും വെള്ളവും എടുക്കുന്നുണ്ട്. കൃത്യമായ നിരീക്ഷണവും ആനയ്ക്ക് ലഭിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. 
 
അരിക്കൊമ്പനെ കേരളത്തിലെ മതികെട്ടാന്‍ ദേശീയോദ്യാനത്തില്‍ എത്തിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍