All We Imagine As Light On OTT: 'പ്രഭയായ് നിനച്ചതെല്ലാം' ഒടിടിയില്‍ എത്തി, എവിടെ കാണാം

രേണുക വേണു
വെള്ളി, 3 ജനുവരി 2025 (16:10 IST)
All We Imagine As Light OTT Release

All We Imagine As Light On OTT: കനി കുസൃതി, ദിവ്യ പ്രഭ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പായല്‍ കപാഡിയ സംവിധാനം ചെയ്ത 'All We Imagine As Light' (പ്രഭയായ് നിനച്ചതെല്ലാം) ഒടിടിയില്‍. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് ചിത്രം കാണാന്‍ സാധിക്കുക. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രമായതിനാല്‍ 18 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്കു മാത്രമേ കാണാന്‍ സാധിക്കൂ. 
 
All We Imagine As Light in Disney Plus Hot Star: പ്രഭ, അനു, പാര്‍വതി എന്നീ മൂന്ന് സ്ത്രീകളുടെ ജീവിതത്തിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ടു പോകുന്നത്. പൂര്‍ണമായും സ്ത്രീപക്ഷ രാഷ്ട്രീയമാണ് ചിത്രം സംസാരിക്കുന്നത്. 2024 സെപ്റ്റംബര്‍ 21 ന് തിയറ്ററുകളിലെത്തിയ ചിത്രം ഏറെ നിരൂപക ശ്രദ്ധ നേടിയിരുന്നു. 2024 കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പിക്‌സ് പുരസ്‌കാരം സ്വന്തമാക്കിയ ചിത്രമാണ്. 


ഹ്രിദ്ധു ഹറൂണ്‍, ഛായാ കദം, ടിന്റുമോള്‍ ജോസഫ്, അസീസ് നെടുമങ്ങാട്, ബിപിന്‍ നട്കര്‍ണി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍. തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിലും ഓള്‍ വി ഇമേജിന്‍ ആസ് ലൈറ്റ് പ്രദര്‍ശിപ്പിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article