കാൻസറിനെ തോൽപ്പിച്ച് ശിവണ്ണ, മുഴുവൻ കരുത്തുമായി തിരിച്ചെത്തുമെന്ന് താരം

അഭിറാം മനോഹർ

വ്യാഴം, 2 ജനുവരി 2025 (12:25 IST)
Shiva rajkumar
കാന്‍സര്‍ ബാധിതനായി അമേരിക്കയില്‍ ചികിത്സയിലായിരുന്ന കന്നഡ സൂപ്പര്‍ താരം ശിവ രാജ്കുമാര്‍ രോഗമുക്തനായി. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. മൂത്രാശയ അര്‍ബുദ ബാധിതനായ താരം അമേരിക്കയിലെ മിയാമി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ചികിത്സയില്‍ കഴിഞ്ഞത്. തുടര്‍ന്ന് താരത്തിന്റെ ബ്ലാഡര്‍ നീക്കം ചെയ്തിരുന്നു
 
 ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും പ്രാര്‍ഥിച്ച എല്ലാവരോടും നന്ദി പറയുന്നതായും ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ താരം പറഞ്ഞു. ഭാര്യ ഗീതക്കൊപ്പമെത്തിയാണ് താരം സന്തോഷം പങ്കുവെച്ചത്. 
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by DrShivaRajkumar (@nimmashivarajkumar)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍