ക്യാമറയ്ക്ക് മുന്നില്‍ മാത്രമാണ് പൂര്‍ണ്ണ ശ്രദ്ധയോടെ ഇരിക്കാന്‍ കഴിയുന്നത്; എഡിഎച്ച്ഡിയുടെ ബുദ്ധിമുട്ടുകളെ കുറിച്ച് ആലിയ ഭട്ട്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (18:10 IST)
എഡിഎച്ച്ഡിയുടെ ബുദ്ധിമുട്ടുകളെ കുറിച്ച് ബോളിവുഡ് നടി ആലിയ ഭട്ട്. ക്യാമറയ്ക്ക് മുന്നില്‍ മാത്രമാണ് പൂര്‍ണ്ണ ശ്രദ്ധയോടെ ഇരിക്കാന്‍ കഴിയുന്നത്. തനിക്ക് എപ്പോഴും എല്ലാ കാര്യങ്ങളും വളരെ വേഗത്തില്‍ ചെയ്തുതീര്‍ക്കണമെന്ന ചിന്തയായിരുന്നുവെന്നും ഇതു കാരണം 45 മിനിറ്റില്‍ കൂടുതല്‍ മേക്കപ്പിനു പോലും ചിലവഴിക്കാന്‍ കഴിയാറില്ലെന്നും നടി ഒരു അഭിമുഖത്തില്‍ പറഞ്ഞു. അടുത്തിടെയാണ് തനിക്ക് എഡിഎച്ച്ഡി ഉള്ളതിനെ കുറിച്ച് ആലിയ വെളിപ്പെടുത്തിയത്. മകള്‍ക്കൊപ്പവും ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുമ്പോഴും മാത്രമാണ് ശ്രദ്ധയോടെ ഇരിക്കാന്‍ സാധിക്കുന്നത്. ഒരു സൈക്കോളജിക്കല്‍ ടെസ്റ്റിലൂടെയാണ് എഡിഎച്ച്ഡി ഉള്ള കാര്യം അറിയുന്നതെന്നും അടുത്തകാലത്താണ് ഇത് തിരിച്ചറിഞ്ഞതെന്നും നടി പറഞ്ഞു.
 
കുട്ടിക്കാലം മുതലേ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയായിരുന്നു താനെന്നും ഇതിന്റെ പേരില്‍ ഒരുപാട് തവണ ക്ലാസില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ടെന്നും താരം പറയുന്നു. തന്റെ സുഹൃത്തുക്കളോട് ഇതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ക്ക് ഇത് അറിയാമായിരുന്നു എന്നായിരുന്നു പറഞ്ഞതെന്നും ആലിയ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article