സാറിന്റെ മകളല്ലെ എങ്ങനെ കലക്കാതിരിക്കും, ലോകയിലെ പ്രകടനത്തില്‍ കല്യാണിയെ പ്രശംസിച്ച് അക്ഷയ് കുമാര്‍

അഭിറാം മനോഹർ

വ്യാഴം, 4 സെപ്‌റ്റംബര്‍ 2025 (20:15 IST)
ഓണം റിലീസിന് വമ്പന്‍ ഹൈപ്പില്ലാതെയെത്തി തിയേറ്ററുകളില്‍ അപ്രതീക്ഷിത വിജയം സ്വന്തമാക്കിയിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തിലെത്തിയ ലോക എന്ന സിനിമ. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ യൂണിവേഴ്‌സില്‍ വരുന്ന സിനിമ നിലവില്‍ 100 കോടി രൂപ സ്വന്തമാക്കികഴിഞ്ഞു. തെന്നിന്ത്യന്‍ സിനിമാലോകത്ത് ലോക വലിയ ചര്‍ച്ചയാകുമ്പോള്‍ സിനിമയിലെ കല്യാണിയുടെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡ് താരമായ അക്ഷയ് കുമാര്‍.
 
 ലോകയുടെ അണിയറപ്രവര്‍ത്തകര്‍ക്കും അക്ഷയ്കുമാര്‍ അഭിനന്ദനം അറിയിച്ചിട്ടുണ്ട്. കഴിവുകള്‍ പാരമ്പര്യമായി കിട്ടുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഇപ്പോള്‍ കണ്ടു. കല്യാണി, പ്രിയദര്‍ശന്‍ സാറിന്റെ മകളുടെ ആക്റ്റിങ്ങിനെ പറ്റി ഒരുപാട് കാര്യങ്ങള്‍ കേട്ടു. ലോകയില്‍ പ്രവര്‍ത്തിച്ച എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും സിനിമയുടെ ഹിന്ദി പതിപ്പിനും ആശംസകള്‍ എന്നാണ് അക്ഷയ് കുമാര്‍ എക്‌സില്‍ കുറിച്ചത്. നിലവില്‍ പ്രിയദര്‍ശന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിലാണ് അക്ഷയ് കുമാര്‍. മലയാള സിനിമയായ ഒപ്പത്തിന്റെ റീമെയ്ക്കിലാണ് അക്ഷയ് കുമാര്‍ നിലവില്‍ അഭിനയിക്കുന്നത്. സെയ്ഫ് അലി ഖാനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍