ഖില്ലാഡിയെന്ന് പരിഹസിച്ചോളു, പക്ഷേ അക്ഷയ് കുമാർ വേറെ ലെവലാണ്, ബോളിവുഡിൽ 700 ഓളം ഫൈറ്റ് ആർട്ടിസുകൾക്ക് ഇൻഷുറൻസ് ചെയ്യുന്നത് മറ്റാരുമല്ല
പാ രഞ്ജിത് സംവിധാനം ചെയ്യുന്ന വേട്ടുവം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംഘട്ടന കലാകാരനായ എസ് മോഹന്‍_രാജ് എന്ന എസ് എം രാജു മരിച്ച സംഭവം സിനിമാലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. പ്രധാനമായും സിനിമയിലെ സംഘട്ടന കലാകാരന്മാരുടെ സുരക്ഷയെ സംബന്ധിച്ചായിരുന്നു ഇതെല്ലാം. ഇതിനിടെ മരണത്തില്‍ പാ രഞ്ജിത്തിനെ പ്രതി ചേര്‍ക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. ഇതിനിടെ ബോളിവുഡ് സംവിധായകനായ വിക്രം സിങ് ദഹിയ നടത്തിയ വെളിപ്പെടുത്തലാണ് ചര്‍ച്ചയാകുന്നത്.
ബോളിവുഡില്‍ 700 ഓളം സംഘട്ടനാ കലാകാരന്മാര്‍ക്കായി നടന്‍ അക്ഷയ് കുമാര്‍ ഇന്‍ഷുറന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ദഹിയ വ്യക്തമാക്കിയത്. ബോളിവുഡിലെ 650- 700 ഓളം വരുന്ന സ്റ്റണ്ട് മാന്മാര്‍ക്കായി ഇപ്പോള്‍ ഇന്‍ഷുറന്‍സുണ്ട്. അക്ഷയ് സാറാണ് ഇതിന് പിന്നില്‍. ആരോഗ്യ- അപകട പരിരക്ഷയാണ് ഉറപ്പാക്കിയിട്ടുള്ളത്. സെറ്റിലോ പുറത്തോ വെച്ച് സ്റ്റണ്ട്മാന് പരിക്കേറ്റാല്‍ അഞ്ചരലക്ഷം വരെ സൗജന്യമായി ലഭിക്കും. അപകടമരണത്തിന് 25 ലക്ഷം രൂപ കുടുംബത്തിന് ഇന്‍ഷുറന്‍സ് നല്‍കും. അക്ഷയ് കുമാറാണ് ഇങ്ങനെ ഒരു പദ്ധതിക്‌ണ്ടെത്താനും അദ്ദേഹം സഹായിച്ചു. സ്റ്റണ്ട് മാന്മാരുടെ വിഷമം നേരിട്ടറിയുന്ന ആളാണ് അദ്ദേഹം. സംവിധായകന്‍ പറഞ്ഞു. അതേസമയം കഴിഞ്ഞ 8 വര്‍ഷമായി അക്ഷയ് കുമാര്‍ സ്വന്തം പോക്കറ്റില്‍ നിന്നാണ് ഫണ്ട് ചെയ്യുന്നതെന്ന് മൂവി സ്റ്റണ്ട് ആര്‍ട്ടിസ്റ്റസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അജാസ് ഖാനും പറഞ്ഞു. 2017 മുതലാണ് പെന്‍ഷന്‍ പദ്ധതി ബോളിവുഡില്‍ കൊണ്ടുവന്നത്.