കൊറോണ വ്യാപനവും തുടർന്നുണ്ടായ ലോക്ക് ഡൗണും സിനിമ-സീരിയൽ മേഖലയെ നിശ്ചലമാക്കിയിരിക്കുകയാണ്. ഈ പ്രതിസന്ധിഘട്ടത്തിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ട കലാകാരന്മാർക്ക് 45 ലക്ഷം രൂപ നൽകി നടൻ അക്ഷയ് കുമാർ. സിനിമ-സീരിയൽ കലാകാരന്മാരുടെ അസോസിയേഷനാണ് തുക കൈമാറിയത്. 1500 സിനിമാ ടിവി പ്രവര്‍ത്തകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 3000 രൂപ വീതം അക്ഷയ്കുമാര്‍ അയച്ചിട്ടുണ്ട്.