നായകനായി മാത്രമെ അഭിനയിക്കുള്ളു എന്ന് വാശിയുണ്ടായിരുന്നു, ഐക്കോണിക് വില്ലൻ വേഷം അങ്ങനെ നഷ്ടമായി: അജ്മൽ അമീർ

അഭിറാം മനോഹർ
ബുധന്‍, 8 ജനുവരി 2025 (19:44 IST)
Ajmal Ameer
പ്രണയകാലം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്ന് വന്ന താരമാണ് നടന്‍ അജ്മല്‍ അമീര്‍. കരിയറിന്റെ തുടക്കകാലത്ത് ശ്രദ്ധേയമായ വേഷങ്ങള്‍ അജ്മലിനെ തേടിയെത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യം അറിയിച്ച അജ്മല്‍ അഞ്ജാതെ, കോ എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളാണ് ചെയ്തത്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളില്‍ സജീവമായിരിക്കുകയാണ് താരം.
 
ഇപ്പോഴിതാ കരിയറില്‍ താന്‍ നഷ്ടപ്പെടുത്തിയ ഒരു പ്രൊജക്റ്റിനെ പറ്റി അജ്മല്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കോ എന്ന സിനിമയ്ക്ക് ശേഷം തെലുങ്കില്‍ നിന്നും തുടര്‍ച്ചയായി അവസരങ്ങള്‍ വന്നിരുന്നു. എന്നാല്‍ എല്ലാം കോയിലെ പോലെ വില്ലന്‍ ടച്ചുള്ള വേഷങ്ങളായിരുന്നു. ഒരുഘട്ടം കഴിഞ്ഞപ്പോള്‍ ഇനി വില്ലന്‍ വേഷങ്ങള്‍ ചെയ്യില്ലെന്ന് തീരുമാനിക്കേണ്ടി വന്നു. അപ്പോഴാണ് ഒരു തമിഴ് സിനിമ വന്നത്. അതില്‍ വില്ലന്‍ വേഷമാണെന്ന് അറിഞ്ഞപ്പോള്‍ ഒഴിവാക്കി.നായകനായി മാത്രമെ ഞാന്‍ അഭിനയിക്കുള്ളു എന്ന് ആ സംവിധായകനോട് പറഞ്ഞു. എന്നാല്‍ ആ ചിത്രം ജയം രവിയുടെ കരിയറിലെ ബെഞ്ച് മാര്‍ക്കായും അരവിന്ദ് സ്വാമിയ്ക്ക് തമിഴ് സിനിമയിലേക്കുള്ള റി എന്‍ട്രിയുമായി മാറി. തനി ഒരുവന്‍ എന്ന സിനിമയിലെ വില്ലന്‍ വേഷമായിരുന്നു അജ്മല്‍ നഷ്ടപ്പെടുത്തിയത്. ഗലാട്ടാ തമിഴിനോട് സംസാരിക്കവെയാണ് അജ്മല്‍ ഇക്കാര്യം പറഞ്ഞത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article