അജിത്ത് ചിത്രം വലിമയിൽ അക്രമവും അശ്ലീലവും കൂടുതലാണെന്ന് കാണിച്ച് സെൻസെർ ബോർഡ് കത്രിക വെച്ചത് 13 രംഗങ്ങൾക്ക്. ലഹരിമരുന്നിന്റെ ഇന്‍ഹേലര്‍ ഉപയോഗിക്കുന്ന രംഗങ്ങളും, നടുവിരല്‍ ഉയര്‍ത്തി കാണിക്കുന്ന രംഗവും, ചില സംഘട്ടന രംഗങ്ങളും ഇതിനെ തുടർന്ന് ചിത്രത്തിൽ നിന്നും ഒഴിവാക്കി.
ചിത്രത്തിനായി 300 കോടി രൂപയാണ് ഒരു പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്‌തെങ്കിലും ഇത് നിർമാതാവായ ബോണി കപൂർ നിരസിച്ചതായി വാർത്തകൾ വന്നിരുന്നു. എച്ച് വിനോദ് ഒരുക്കുന്ന ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത് എത്തുന്നത്. ഹുമ ഖുറേഷി, കാര്‍ത്തികേയ ഗുമ്മകൊണ്ട, എന്നിവരാണ് മറ്റ് താരങ്ങൾ.