റേസിംഗ് പരിശീലനത്തിനിടെ നടൻ അജിത്തിൻ്റെ കാർ അപകടത്തിൽപ്പെട്ടു; ഞെട്ടി ആരാധകർ, വീഡിയോ

നിഹാരിക കെ.എസ്
ബുധന്‍, 8 ജനുവരി 2025 (09:04 IST)
നടൻ അജിത്ത് ഇപ്പോൾ തന്റെ പാഷന്റെ പിന്നാലെയാണ്. സിനിമയ്ക്കൊപ്പം കാർ റേസിംഗ് കൂടി അദ്ദേഹം മുന്നോട്ട് കൊണ്ടുപോവുകയാണ്. വരാനിരിക്കുന്ന 24H ദുബായ് 2025 റേസിനുള്ള പരിശീലന സെഷനിൽ നടൻ അജിത് കുമാറിൻ്റെ കാർ അപകടത്തിൽപ്പെട്ടു. അജിത്തിൻ്റെ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. എന്നാൽ, അജിത്തിന് അപകടത്തിൽ കാര്യമായ പരിക്കൊന്നും പറ്റിയിട്ടില്ല എന്നാണ് സൂചന. 
 
സംഭവം നിലവിൽ സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് കാരണമായിട്ടുണ്ട്. അജിത്തിൻ്റെ ശാന്തതയെയും പ്രതിരോധശേഷിയെയും ആരാധകർ പ്രശംസിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഇവൻ്റിനായി തയ്യാറെടുക്കുന്ന നടൻ്റെ ഫോട്ടോകൾക്കൊപ്പം ദൃശ്യങ്ങളും റേസിംഗ്, സിനിമാ പ്രേമികൾക്കിടയിൽ കൂടുതൽ ആവേശം ജ്വലിപ്പിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article