'രശ്മികയുടെ സിനിമകളോട് മതിപ്പ് മാത്രമേയുള്ളൂ',ഊഹാപോഹങ്ങൾ പരത്തുന്നത് നിർത്തണമെന്ന് ഐശ്വര്യ രാജേഷ്

കെ ആര്‍ അനൂപ്
ശനി, 20 മെയ് 2023 (08:31 IST)
രശ്മിക മന്ദാനയെക്കുറിച്ച് ഐശ്വര്യ രാജേഷ് ഒരു അഭിമുഖത്തിനിടെ പറഞ്ഞ വാക്കുകൾ വിവാദമായി മാറിയിരുന്നു. ഇപ്പോഴിതാ ഇത് നടക്കുന്ന പ്രചാരണങ്ങളിൽ നടിയുടെ ഭാഗത്തുനിന്നുതന്നെ പ്രതികരണം വന്നിരിക്കുകയാണ്.
 
അഭിമുഖത്തിനിടെ എത്തരത്തിലുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാൻ എന്ന ചോദ്യത്തിന് പുഷ്പയിൽ രശ്മിക അവതരിപ്പിച്ച കഥാപാത്രം ഉദാഹരണമായി ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്ന് ഐശ്വര്യ പറഞ്ഞു.
 
താൻ ഉദ്ദേശിച്ച രീതിയിൽ അല്ല ആളുകൾ ആ വരി എടുത്തത്.രശ്മിക പുഷ്പയിൽ ചെയ്ത ?ഗംഭീര റോളിനോട് തനിക്കെതിർപ്പുണ്ടെന്ന് രീതിയിലാണ് അക്കാര്യം പറഞ്ഞതെന്നും നടി പറയുന്നു. രശ്മികയുടെ സിനിമകളോട് മതിപ്പ് മാത്രമേയുള്ളൂ. സിനിമയിലെ എൻറെ എല്ലാ സഹപ്രവർത്തകരും സഹപ്രവർത്തകരായ എല്ലാ നടീനടന്മാരോടും അതിയായ ബഹുമാനമുണ്ട്. അതുകൊണ്ട് ഇത്തരം ഊഹാപോഹങ്ങൾ പരത്തുന്നത് നിർത്തണം എന്നാണ് ഐശ്വര്യ രാജേഷ് പറഞ്ഞത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article