പല വെബ്‌സൈറ്റുകളും തന്റെ അനുവാദമില്ലാതെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതായാണ് പരാതിയില്‍ പറയുന്നത്. ഇങ്ങനെയുള്ള 150 ഓളം യുആര്‍എല്ലുകള്‍ പരാതിയില്‍ നല്‍കിയിട്ടുണ്ട്. ഐശ്വര്യ റായ് വാള്‍പേപ്പറുകള്‍, ഫോട്ടോകള്‍ തുടങ്ങിയ കീവേര്‍ഡുകളിലൂടെ ഇവര്‍ പണം സമ്പാദിക്കുന്നതായി ഹര്‍ജിയില്‍ പറയുന്നു.കൂടാതെ താരത്തിന്റെ മോര്‍ഫ് ചെയ്തതും എഐ സാങ്കേതിക വിദ്യയിലൂടെ നിര്‍മിച്ചതുമായ വീഡിയോകള്‍ യൂട്യൂബ് ചാനലുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും മോര്‍ഫിങ്ങിലൂടെ പോണോഗ്രാഫിക് വീഡിയോകളും നിര്‍മിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.