ഉറക്കത്തിനിടെ എണീറ്റിരുന്ന് ഞാന്‍ ഇംഗ്ലീഷ് സംസാരിക്കാറുണ്ട്; അഹാന കൃഷ്ണകുമാര്‍

Webdunia
വ്യാഴം, 20 ജനുവരി 2022 (08:29 IST)
ചെറുപ്പം മുതല്‍ ഉറക്കത്തില്‍ എണീറ്റിരുന്ന ഇംഗ്ലീഷ് സംസാരിക്കുന്ന സ്വഭാവം തനിക്കുണ്ടെന്ന് നടി അഹാന കൃഷ്ണകുമാര്‍. ബിഹൈന്‍വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍. 'ഉറക്കത്തില്‍ പിച്ചും പേയും പറയുന്ന ആളാണ്. ചെറുപ്പം മുതലെ ഉറക്കത്തില്‍ എണീറ്റിരുന്നു ഇംഗ്ലീഷില്‍ സ്പീച്ച് പറയാറുണ്ട്'.-അഹാന പറഞ്ഞു
 
2014 ല്‍ പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമയിലേക്കെത്തുന്നത്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി. ടൊവിനോയുടെ നായികയായി ലൂക്ക എന്ന സിനിമയില്‍ ശ്രദ്ധേയമായ പ്രകടനം നടത്തി. പിടികിട്ടാപ്പുള്ളിയാണ് നടിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സിനിമ.
 

അനുബന്ധ വാര്‍ത്തകള്‍

Next Article