സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ മീര ജാസ്മിന്‍, പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്, സ്വാഗതം ചെയ്ത് സുഹൃത്തുക്കള്‍
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഈയടുത്താണ് നടി മീര ജാസ്മിന്‍ സിനിമാലോകത്തേക്ക് തിരിച്ചെത്തിയത്. തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാന്‍ സോഷ്യല്‍മീഡിയയിലും സജീവമാകാനാണ് താരത്തിന്റെ തീരുമാനം. ഇപ്പോഴിതാ പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് നടി. സുഹൃത്തുക്കള്‍ താരത്തെ സോഷ്യല്‍ മീഡിയയുടെ ലോകത്തിലേക്ക് നടിയെ സ്വാഗതം ചെയ്തു.
സത്യന്‍ അന്തിക്കാട്-ജയറാം ചിത്രത്തിലൂടെയാണ് നടി സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ദേവിക, ഇന്നസെന്റ്, ശ്രീനിവാസന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായി. വൈകാതെ തന്നെ മീരയെ ബിഗ് സ്‌ക്രീനില്‍ കാണാനാകുമെന്ന് പ്രതീക്ഷിക്കാം.