മിന്നല്‍ മുരളിക്ക് ശേഷം മറ്റൊരു സൂപ്പര്‍ ഹീറോയുടെ വരവ്,'ഗന്ധര്‍വ്വ ജൂനിയര്‍' ഒരുങ്ങുന്നത് ബിഗ് ബജറ്റില്‍ !

കെ ആര്‍ അനൂപ്
വെള്ളി, 10 ഫെബ്രുവരി 2023 (13:29 IST)
ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ഗന്ധര്‍വ്വ ജൂനിയര്‍'എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന സിനിമ 5 ഭാഷകളായാണ് ഒരുങ്ങുന്നത്. പൂജ ചടങ്ങുകള്‍ കഴിഞ്ഞ വിവരം ഉണ്ണി മുകുന്ദന്‍ തന്നെയാണ് അറിയിച്ചത്.
 
 
സെക്കന്‍ഡ് ഷോ, കല്‍ക്കി സിനിമകളുടെ സഹസ് സംവിധായകനായി പ്രവര്‍ത്തിച്ച പരിചയം വിഷ്ണു അരവിന്ദന് ഉണ്ട്. 40 കോടി ബഡ്ജറ്റില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. മിന്നല്‍ മുരളിക്ക് ശേഷം മറ്റൊരു സൂപ്പര്‍ ഹീറോ മലയാള സിനിമയിലേക്ക് വരുന്നു എന്നാണ് നിര്‍മ്മാതാക്കള്‍ പറഞ്ഞത്.
പ്രവീണ്‍ പ്രഭാറാമും സുജിന്‍ സുജാതനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ഷെഡ്യൂള്‍ ആരംഭിച്ചു.ജെ എം ഇന്‍ഫോടെയ്ന്‍മെന്റും ലിറ്റില്‍ ബിഗ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article