ഇതാണോ 500 കോടി രൂപയുടെ വി.എഫ്.എക്‌സ് ? ട്രോള്‍ പേജുകളില്‍ നിറഞ്ഞ് ആദിപുരുഷ് ടീസര്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (12:06 IST)
500 കോടിയോളം മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ആദിപുരുഷ് ടീസര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പ്രഭാസ് ചിത്രത്തിന്റെ ടീസറിന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുന്നു. വലിയ നിരാശയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.
 
ടീസറിലെ വി എഫ് എക്‌സിന്റെ നിലവാരമില്ലാത്തതാണെന്നും കുട്ടികളുടെ ടെലിവിഷന്‍ ചാനലുകളിലെ കാര്‍ട്ടൂണിന് സമാനമായതാണെന്നും പ്രേക്ഷകര്‍ പറയുന്നു. എന്നാല്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഫൈനല്‍ പ്രൊജക്റ്റ് ടീസറിനേക്കാള്‍ നിലവാരം പുലര്‍ത്തുമെന്ന് പ്രതീക്ഷയിലാണ് പ്രഭാസിന്റെ ആരാധകര്‍.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article