'ആദിപുരുഷ്' ഒ.ടി.ടി റിലീസായി, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്

വെള്ളി, 11 ഓഗസ്റ്റ് 2023 (10:53 IST)
പ്രഭാസിന്റെ 'ആദിപുരുഷ്' വലിയ ഹൈപ്പോടെയാണ് പ്രദര്‍ശനത്തിന് എത്തിയത്.ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രത്തിന് അത്ര നല്ല പ്രതികരണങ്ങള്‍ അല്ല ലഭിച്ചത്. ജൂണ്‍ 16ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം ഒടുവില്‍ ഒ.ടി.ടി റിലീസായി.
 
ഹിന്ദി പതിപ്പ് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചു.250 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയത് എന്നാണ് വിവരം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Netflix India (@netflix_in)

വേള്‍ഡ് വൈഡ് കളക്ഷന്‍ 240 കോടിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.വന്‍ ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം പരാജയമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍