തെന്നിന്ത്യയിലെ ഗ്ലാമര്‍ റാണിയെന്ന് ഒരു കാലത്ത് അറിയപ്പെട്ടിരുന്ന താരമായിരുന്നു മുംതാജ്. മുംതാജ് എന്ന് കേള്‍ക്കുമ്പോള്‍ നമ്മളില്‍ പലര്‍ക്കും ആദ്യം ഓര്‍മയിലെത്തുക ഖുഷി എന്ന വിജയ് സിനിമയിലെ കെട്ടിപ്പുടി കെട്ടിപ്പുടി ഡാ എന്ന ഗാനരംഗമായിരിക്കും. 1999ല്‍ ടി രാജേന്ദര്‍ സംവിധാനം ചെയ്ത മോനിഷ എന്‍ മോണാലിസ എന്ന സിനിമയിലൂടെയായിരുന്നു താരത്തിന്റെ സിനിമാ പ്രവേശം. എന്നാല്‍ എസ് ജെ സൂര്യ സംവിധാനം ചെയ്ത ഖുഷി എന്ന സിനിമയാണ് മുംതാജിന് ആരാധകരെ നേടികൊടുത്തത്.