ഒരിക്കൽ തിരുമലൈ കാളിയമ്മൻ ക്ഷേത്രത്തിലെ മേൽശാന്തിയുടെ സ്വപ്നത്തിൽ തിരുമലൈമുരുകൻ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തോട് തന്റെ വിഗ്രഹം കണ്ടുപിടിക്കാൻ ആവശ്യപ്പെട്ടു അച്ചൻകോവിലിലേക്കുള്ള വഴിയിൽ കോട്ടയ്ത്തിരടിലെ മുളങ്കാടിന്റെ ചുവട്ടിലുള്ള സ്വാമി തിരുമലൈകുമാരന്റെ ശിലാവിഗ്രഹം ഉള്ളതായി പറഞ്ഞു. മുരുകന്റെ വിഗ്രഹം കണ്ടെത്തുക എന്ന ഈ സന്ദേശം പന്തളം രാജാവിനെ അറിയിച്ചു. രാജാവും മേൽശാന്തിയും കോട്ടയ്ത്തിരടിലേക്ക് പോയി സ്വപ്നത്തിൽ പറഞ്ഞിരിക്കുന്നതുപോലെ വിഗ്രഹം കണ്ടെത്താനായി. ഈ മുരുകന്റെ വിഗ്രഹം കൊണ്ടുവന്ന് ശ്രീകോവിലിൽ സ്ഥാപിച്ചു. കുറ്റാലം വെള്ളച്ചാട്ടത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം.
തിരുവരുട്ട്ചെൽവർ ശിവഗാമി അമ്മയാരാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. കവി അരുണഗിരിനാഥർ, അച്ചൻപുത്തൂർ സുബ്ബയ്യ എന്നിവർ ഈ അമ്മയാരെ കുറിച്ച് നിരവധി കവിതകൾ എഴുതിയിട്ടുണ്ട്. ഈ ക്ഷേത്രത്തിലെ പ്രധാന ശ്രീകോവിലിലെ മുരുകനെ ' തിരുമലൈ കുമാരസ്വാമി' അല്ലെങ്കിൽ 'തിരുമലൈ മുരുകൻ' എന്നാണ് വിളിക്കുന്നത്. വിശാഖ നക്ഷത്രത്തിൽ ജനിച്ചവരുടെ നക്ഷത്ര ക്ഷേത്രമാണ് ഈ ക്ഷേത്രം എന്ന് പറയപ്പെടുന്നു. തമ്പുരാന്റെ പേരായതിനാൽ ഈ പ്രദേശത്തെ ഭൂരിഭാഗം ആളുകൾക്കും 'തിരുമല' എന്ന പേരുണ്ട്. ഈ ക്ഷേത്രത്തിനുള്ളിൽ 'തിരുമലൈ കാളി അമ്മൻ' എന്നറിയപ്പെടുന്ന ഒരു ദേവി ക്ഷേത്രം കൂടിയുണ്ട്. നിരവധി തെങ്ങിൻ തോട്ടങ്ങളാലും ചെറുഗ്രാമങ്ങളാലും ചുറ്റപ്പെട്ടതാണ് ഈ കുന്നിൻ ക്ഷേത്രം.
20 കിലോമീറ്റർ അകലെയുള്ള തെങ്കാശിയാണ് ഏറ്റവും അടുത്തുള്ള പട്ടണം.
(അവലംബം ക്ഷേത്ര ദർശനം വാട്ട്സ്ആപ്പ് ഗ്രൂപ്പ്)