Meera Vasudevan: കുടുംബ വിളക്ക് താരം മീര വാസുദേവന്‍ വീണ്ടും വിവാഹിതയായി; വരന്‍ ആരെന്നോ?

രേണുക വേണു
ശനി, 25 മെയ് 2024 (10:40 IST)
Meera Vasudevan Marriage

Meera Vasudevan: കുടുംബവിളക്ക് സീരിയലിലെ സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ നടി മീര വാസുദേവന്‍ വീണ്ടും വിവാഹിതയായി. ഛായാഗ്രാഹകന്‍ വിപിന്‍ പുതിയങ്കമാണ് വരന്‍. കോയമ്പത്തൂരില്‍ വെച്ചായിരുന്നു വിവാഹം. മീര തന്നെയാണ് വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 
 
മേയ് 21 ന് തങ്ങള്‍ ഔദ്യോഗികമായി വിവാഹം രജിസ്റ്റര്‍ ചെയ്‌തെന്ന് മീര വെളിപ്പെടുത്തി. 2019 മുതല്‍ തങ്ങള്‍ ഒരുമിച്ച് സീരിയലില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഒരു വര്‍ഷത്തോളമായി അടുത്ത സൗഹൃദത്തിലാണെന്നും മീര പറഞ്ഞു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meera Vasudevan (@officialmeeravasudevan)

മീരയുടെ മൂന്നാം വിവാഹമാണ് ഇത്. 23-ാം വയസ്സിലാണ് മീരയുടെ ആദ്യ വിവാഹം. വിശാല്‍ അഗര്‍വാള്‍ ആയിരുന്നു ജീവിത പങ്കാളി. ഈ ബന്ധം മൂന്ന് വര്‍ഷം മാത്രമാണ് നീണ്ടുനിന്നത്. ചേര്‍ന്നു പോകുന്നില്ലെന്ന് കണ്ടപ്പോള്‍ ഇരുവരും വിവാഹമോചനം നേടി. 2012 ല്‍ മീര രണ്ടാമത്തെ വിവാഹം കഴിച്ചു. നടന്‍ ജോണ്‍ കൊക്കനെയാണ് മീര രണ്ടാമത് ജീവിത പങ്കാളിയാക്കിയത്. നാല് വര്‍ഷത്തിനുശേഷം ഇരുവരും വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഒരു മകനുമുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article