'അപ്പന്‍' സിനിമയെ പ്രശംസിച്ച് നടി മാലാ പാര്‍വതി.കഥയും പശ്ചാത്തലവും കഥാപാത്രങ്ങള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷവും പകര്‍ന്നു നല്‍കുന്നതില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും സംവിധായകനും വിജയിച്ചുവെന്ന് നടി കുറിക്കുന്നു.
'മജു സംവിധാനം ചെയ്ത 'അപ്പന്‍' ഇന്നാണ് കണ്ടത്.
അഭിനേതാക്കളെല്ലാവരും അസാമാന്യമായിട്ടുണ്ട്. അപ്പനായി എത്തുന്ന അലന്‍സിയര്‍,ഞൂഞ്ഞായി സണ്ണി വെയ്‌നും , പോളി വല്‍സന്‍, അനന്യ, രാധിക എന്നിവരുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. കഥയും പശ്ചാത്തലവും കഥാപാത്രങ്ങള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷവും പകര്‍ന്നു നല്‍കുന്നതില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും സംവിധായകനും വിജയിച്ചു.
സണ്ണി വെയിന്റെ കരിയറിലെ ഏറ്റവും നല്ല പ്രകടനം ! ചിത്രം Sony livല്‍ ലഭ്യമാണ്.