ബാലതാരമായെത്തി മലയാളസിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിയ നടിയാണ് എസ്തര്‍ അനില്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ കൊച്ചു വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോളിതാ ബാല്യകാല ചിത്രം ഷെയര്‍ ചെയ്തിരിക്കുകയാണ്. അന്‍സിബ, അപര്‍ണ ഗോപിനാഥ്, നസ്രിയ തുടങ്ങിയ താരങ്ങള്‍ ചിത്രം ഏറ്റെടുത്തു. എന്റെ ചെറുത് എന്നാണ് സ്‌നേഹത്തോടെ അന്‍സിബ എസ്തറിനെ വിശേഷിപ്പിച്ചത്.