സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി വിനായകന്‍. വിഎസ് അച്യുതാനന്ദന് അഭിവാദ്യമര്‍പ്പിച്ചതിനെ തുടര്‍ന്ന് വിനായകന് ശക്തമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി എത്തിയത്. എന്നാൽ, മരണപ്പെട്ടവരെ വരെ അധിക്ഷേപിക്കുന്ന തരത്തിലാണ് വിനായകന്റെ പോസ്റ്റ്.
മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് തെരുവില്‍ മുദ്രവാക്യം വിളിച്ചതിന്റെ പേരിലാണ് വിനായകന് അധിക്ഷേപം നേരിടേണ്ടി വന്നത്. നേരത്തെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയെക്കുറിച്ച് വിനായകന്‍ നടത്തിയ പരാമര്‍ശം ചൂണ്ടിക്കാണിച്ചാണ് താരത്തിനെതിരെ ചിലര്‍ രംഗത്തെത്തിയത്. തനിക്കെതിരെയുള്ള അധിക്ഷേപ കമന്റുകളുടേയും പോസ്റ്റുകളുടേയും മറ്റും സ്‌ക്രീന്‍ഷോട്ട് വിനായകന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.