വണ്ണിയാര്‍ സമുദായ നേതാക്കളുടെ ആരോപണം നിഷേധിച്ച് സൂര്യ

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 16 നവം‌ബര്‍ 2021 (08:51 IST)
നടന്‍ സൂര്യ ചവിട്ടിയാല്‍ ഒരു ലക്ഷം രൂപ നല്‍കുമെന്ന് വണ്ണിയാര്‍ സമുദായ സംഘടന. ജയ് ഭീം സിനിമ സമുദായത്തെ അപമാനിക്കുന്നതാണെന്നും സംഘടനാ നേതാക്കള്‍ പറയുന്നു. അഞ്ചുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേതാക്കള്‍ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. താരത്തെ റോഡില്‍ ഇറക്കില്ലെന്നും വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് വണ്ണിയാര്‍ സമുദായ സംഘടന. 
 
സൂര്യ, ജ്യോതിക, സംവിധായകന്‍ ടിജെ ജ്ഞാനവേല്‍, ആമസോണ്‍ പ്രൈം എന്നിവര്‍ മാപ്പ് പറയണമെന്നും സമുദായം ആവശ്യപ്പെട്ടു. സിനിമയിലൂടെ സമുദായത്തിന്റെ പ്രതിച്ഛായ തകര്‍ന്നുവെന്നും ഇവര്‍ പറയുന്നു. അതേസമയം വണ്ണിയാര്‍ സമുദായ നേതാക്കളുടെ ആരോപണം സൂര്യ നിഷേധിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article