പുലര്‍ച്ചെ മൂന്ന് മണിക്ക് ഹൃദയത്തില്‍ വല്ലാത്ത അസ്വസ്ഥത; ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ മരണം

Webdunia
വ്യാഴം, 17 ഫെബ്രുവരി 2022 (08:34 IST)
ഹൃദയാഘാതമാണ് നടന്‍ കോട്ടയം പ്രദീപിന്റെ മരണത്തിനു കാരണം. ഉറക്കത്തിനിടെ നെഞ്ചില്‍ വല്ലാത്ത അസ്വസ്ഥതയും ബുദ്ധിമുട്ടും അനുഭവപ്പെടുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ നെഞ്ച് വേദനയെ തുടര്‍ന്ന് പ്രദീപ് ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റു. ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാല് മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article