നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു

Webdunia
ശനി, 3 ഡിസം‌ബര്‍ 2022 (16:17 IST)
പ്രശസ്ത സിനിമ-സീരിയല്‍ നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 
 
സിനിമയില്‍ വരുന്നതിനു മുന്‍പ് സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് കൊച്ചുപ്രേമന്‍. തിരുവനന്തപുരം ജില്ലയിലെ പേയാടാണ് ജനനം. എംജി കോളേജില്‍ നിന്ന് ബിരുദം നേടി. ചെറുപ്പം മുതല്‍ നാടകരംഗത്ത് സജീവമായിരുന്നു. 
 
ഏഴ് നിറങ്ങള്‍ ആണ് കൊച്ചുപ്രേമന്റെ ആദ്യ സിനിമ. ഇരുന്നൂറില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സീരിയല്‍ താരം ഗിരിജയാണ് ഭാര്യ. മകന്‍: ഹരികൃഷ്ണന്‍. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article