അമ്മ സംഘടനയില്‍ ഭിന്നതയുണ്ടെന്നാ വാര്‍ത്തകള്‍ നിഷേധിച്ച് നടന്‍ ജഗദീഷ്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 24 സെപ്‌റ്റംബര്‍ 2024 (17:15 IST)
അമ്മ സംഘടനയില്‍ ഭിന്നതയുണ്ടെന്നാ വാര്‍ത്തകള്‍ നിഷേധിച്ച് നടന്‍ ജഗദീഷ്. ഭരണസമിതി കൂട്ടരാജി സമര്‍പ്പിച്ചപ്പോള്‍ ഇനി ഗ്രൂപ്പില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നിയതുകൊണ്ടാണ് വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റായതെന്ന് ജഗദീഷ് വ്യക്തമാക്കി. പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അമ്മയില്‍ സജീവമായി ഉണ്ടാകുമെന്നും അമ്മയുടെ പ്രസിഡന്റ് ആവാനോ സെക്രട്ടറി ആവാനോ ഇല്ലെന്നും ഭാരവാഹിത്വം സ്വപ്നം കണ്ടല്ല താന്‍ ഉറങ്ങുന്നതെന്നും ജഗദീഷ് പറഞ്ഞു.
 
ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടന്‍ സിദ്ദിഖ് വാര്‍ത്താ സമ്മേളനം നടത്തുകയും അമ്മയില്‍ ഭിന്നത ഉണ്ടെന്ന തരത്തില്‍ ജഗദീഷ് പ്രതികരണവുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ടിന്റെ മേല്‍ അന്വേഷണം വേണമെന്നാണ് ജഗദീഷ് പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article