വിശ്രുത നടന്‍ ജീന്‍ ഹാക്മാനും(95) ഭാര്യ ബെറ്റ്‌സി അറാകവയും(63) മരിച്ച നിലയില്‍. ന്യൂ മെക്‌സിക്കോയിലെ സാന്റാ ഫെയിലെ വസതിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. വളര്‍ത്തുനായയേയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
2 തവണ ഓസ്‌കര്‍ ജേതാവായിട്ടുള്ള ജീന്‍ 1967ല്‍ പുറത്തിറങ്ങിയ ബോണി ആന്‍ഡ് ക്ലൈഡ് എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയനായത്. 1930ല്‍ കാലിഫോര്‍ണിയയില്‍ ജനിച്ച ഹാക്മാന്‍ നാലരവര്‍ഷത്തെ സൈനികസേവനത്തിന് ശേഷമാണ് അഭിനയത്തില്‍ സജീവമായത്. 1970-80 കാലഘട്ടങ്ങളില്‍ സൂപ്പര്‍ മാന്‍ സിനിമകളില്‍ ലെക്‌സ് ലൂതര്‍ എന്ന കഥാപാത്രമായി വേഷമിട്ടു. 1971ല്‍ ദി ഫ്രഞ്ച് കണക്ഷന്‍ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കി. 1992ല്‍ മികച്ച സഹനടനുള്ള ഓസ്‌കര്‍ പുരസ്‌കാരവും നേടി. 2004ല്‍ പുറത്തിറങ്ങിയ വെല്‍കം ടു മൂസ്‌പോര്‍ട്ട് ആണ് അവസാനമായി അഭിനയിച്ച സിനിമ.