11 വര്‍ഷത്തെ പ്രണയം,ഫേബ ഇനി അശ്വിന്‍ ജോസിന് സ്വന്തം

കെ ആര്‍ അനൂപ്

വ്യാഴം, 18 മെയ് 2023 (13:09 IST)
യുവതാരം അശ്വിന്‍ ജോസ് വിവാഹിതനായി.ക്വീന്‍, അനുരാഗം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് അശ്വിന്‍. അടൂര്‍ സ്വദേശിയായ ഫേബ ജോണ്‍സണ്‍ നടന്റെ ഭാര്യ .പ്രണയ വിവാഹമാണ്. 11 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചത്.
ബുധനാഴ്ചയായിരുന്നു അശ്വിന്റെ വിവാഹം. സിനിമ രംഗത്തെ സുഹൃത്തുക്കളും നടന് നേരിട്ട് എത്തി ആശംസകള്‍ നേരുന്നു. ഗൗരി ജി. കിഷന്‍,ജോണി ആന്റണി ഉള്‍പ്പടെയുള്ളവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.
അനുരാഗമാണ് നടന്റെ ഒടുവില്‍ റിലീസായ ചിത്രം. സിനിമയിലെ നായകന്‍ മാത്രമല്ല തിരക്കഥാകൃത്തും അശ്വിന്‍ ആയിരുന്നു.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍