രസകരമായ ഒരു ചിത്രം,വലിയൊരു താരനിര,'അനുരാഗം'സിനിമയെക്കുറിച്ച് ജോണി ആന്റണി

കെ ആര്‍ അനൂപ്

ശനി, 14 ജനുവരി 2023 (12:12 IST)
ക്വീന്‍ ഫെയിം അശ്വിന്‍ കഥ എഴുതി അഭിനയിച്ച ചിത്രമാണ് 'അനുരാഗം'.ഷഹാദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഗൗതം മേനോന്‍ ജോണി ആന്റണി, ഷീല ,ദേവയാനി , ലെന, ദുര്‍ഗ കൃഷ്ണ, ജാഫര്‍ ഇടുക്കി , സുധീഷ് ,മണികണ്ഠന്‍ പട്ടാമ്പി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്
 
രസകരമായ ചിത്രം ആയിരിക്കും അനുരാഗം എന്ന് ജോണി ആന്റണി പറഞ്ഞു.
'ഞാന്‍ ഗൗതം വാസുദേവ് സാറിനൊപ്പം ഒന്നിച്ചഭിനയിച്ച ചിത്രമാണ് അനുരാഗം .
ഒരുപാട് പ്രതീക്ഷ ഉള്ള രസകരമായ ഒരു സിനിമയാണ് അനുരാഗം . ഷഹദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 
ക്വീന്‍ ഫെയിം അശ്വിനും , 96 ഫെയിം ഗൗരിയും നായികാ നായകന്മാരായ ചിത്രത്തില്‍ ആണ് ഞങ്ങള്‍ അഭിനയിച്ചത്
ഷീലാമ്മ ,ദേവയാനി , ലെന, ദുര്‍ഗ കൃഷ്ണ, ജാഫര്‍ ഇടുക്കി , സുധീഷ് ,മണികണ്ഠന്‍ പട്ടാമ്പി
തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട് .
രസകരമായ ഒരു ചിത്രം ആയിരിക്കും 'അനുരാഗം' . എല്ലാവരും ചിത്രം കാണുക....'-ജോണി ആന്റണി കുറിച്ചു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍