ഒരു സിഗററ്റ് പോലും വാങ്ങാൻ പറ്റാത്ത അവസ്ഥയായി, തോറ്റുപോയപ്പോൾ ജീവനൊടുക്കാൻ തോന്നീട്ടുണ്ട്: അബ്ബാസ്

Webdunia
വ്യാഴം, 20 ജൂലൈ 2023 (14:42 IST)
ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് നടന്‍ അബ്ബാസ്. സിനിമയില്‍ നിന്നും ഇടവേളയെടുത്ത് വിദേശത്തേക്ക് പോയ താരം നീണ്ട 8 വര്‍ഷമായി സിനിമയില്‍ അഭിനയിച്ചിരുന്നില്ല.അഭിനയം ഉപേക്ഷിച്ചിട്ടില്ലെന്നും മികച്ച തിരക്കഥകള്‍ ലഭിച്ചാല്‍ സിനിമയില്‍ മടങ്ങിയെത്താന്‍ ആഗ്രഹമുണ്ടെന്നും അബ്ബാസ് പറയുന്നു. ഭരദ്വാജ് രംഗനുമായുള്ള അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
 
സിനിമാജീവിതത്തില്‍ തനിക്ക് പറ്റിയ തെറ്റുകളെ പറ്റിയും സിനിമയില്‍ നിന്നും ഇടവേളയെടുത്ത കാലത്തെ പറ്റിയ്യും അബ്ബാസ് മനസ് തുറന്നു. ആദ്യ കാലത്ത് സിനിമകള്‍ പലതും വിജയിച്ചെങ്കിലും പിന്നീട് പല സിനിമകളും തകര്‍ന്നതോടെ താന്‍ സാമ്പത്തികമായി തകര്‍ന്നെന്നും ഒരു സിഗരറ്റ് പോലും വാങ്ങാന്‍ പണമില്ലാത്ത അവസ്ഥയുണ്ടായിട്ടുണ്ടെന്നും അബ്ബാസ് പറയുന്നു. അന്ന് മറ്റൊരു തൊഴില്‍ തേടാന്‍ അഭിമാനം അനുവദിച്ചില്ലെന്നും എന്നാല്‍ പിന്നീട് സിനിമ മടുത്തതോടെയാണ് അഭിനയത്തില്‍ നിന്നും മാറിനിന്നതെന്നും താരം പറയുന്നു.
 
19 വയസിലാണ് നായകനായ ആദ്യ സിനിമ കാതല്‍ദേശം അഭിനയിക്കുന്നത്. ഒരു ദിവസം കൊണ്ട് വലിയ സെലിബ്രിറ്റി ആയി ഞാന്‍ മാറി. ആദ്യമൊന്നും എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ എനിക്ക് സാധിച്ചിരുന്നില്ല. കിട്ടുന്ന സിനിമകള്‍ ചെയ്യുക എന്ന രീതിയാണ് പിന്തുടര്‍ന്നത്. സിനിമയില്‍ നിലനില്‍ക്കാന്‍ ഒരു ഗോഡ്ഫാദറൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും കമല്‍ഹാസന്‍,രജനീകാന്ത്,മമ്മൂട്ടി,വിജയകാന്ത് തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ അവസരമുണ്ടായി. സിനിമയില്‍ സജീവമായ സമയത്ത് മക്കളുടെ വളര്‍ച്ചയൊന്നും കാണാന്‍ സാധിച്ചില്ല. അതിനാലാണ് സിനിമയില്‍ നിന്നും ഇടവേളയെടുത്ത് ന്യൂസിലന്‍ഡിലേക്ക് തിരിച്ചത്.
 
ന്യൂസിലന്‍ഡിലേക്ക് മാറിയപ്പോള്‍ എല്ലാം ആദ്യം മുതല്‍ തുടങ്ങേണ്ട അവസ്ഥയായിരുന്നു. ഓക്ക്‌ലാന്‍ഡില്‍ ബൈക്ക് മെക്കാനിക്കായും ക്യാബ് െ്രെഡവറായും ജോലി ചെയ്തു. ന്യൂസിലന്‍ഡില്‍ താമസിക്കുമ്പോള്‍ ആരാധകരുമായി ഞാന്‍ സൂം കോളിലൂടെ ബന്ധപ്പെട്ടിരുന്നു.ആത്മഹത്യയെ പറ്റിയുള്ള ചിന്തകളുമായി മല്ലിടുന്നവരെ സഹായിക്കുക എന്നായിരുന്നു ലക്ഷ്യം. ഞാനും അത്തരം അനുഭവങ്ങളിലൂടെ കടന്ന് പോയിട്ടുണ്ട്. പത്താം ക്ലാസില്‍ തോറ്റപ്പോള്‍ എനിക്ക് ജീവനൊടുക്കാന്‍ തോന്നിയിട്ടുണ്ട്. അന്നത്തെ കാമുകിയുടെ വേര്‍പാട് ആ ചിന്തകള്‍ക്ക് ആക്കാം കൂട്ടി. എന്നിരുന്നാലും എന്നെ മാറ്റി മറിച്ച എന്തോ ഒന്ന് സംഭവിച്ചു. അബ്ബാസ് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article