ഒരിടവേളയ്ക്ക് ശേഷം ജയറാം വീണ്ടും മലയാളം സിനിമയില്‍ സജീവമായ സന്തോഷത്തിലാണ് സിനിമ പ്രവര്‍ത്തകര്‍.2022ല്‍ പുറത്തിറങ്ങിയ മകള്‍ എന്ന ചിത്രത്തിലാണ് ജയറാമിനെ ഒടുവില്‍ മലയാളത്തില്‍ കണ്ടത്. തമിഴിലെയും തെലുങ്കിലേയും സിനിമ തിരക്കുകളിലാണ് നടന് ഇപ്പോള്‍. അബ്രഹാം ഓസ്ലറായി ജയറാം മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റില്‍ എത്തി.
'തെലുങ്കിലെയും തമിഴിലെയും തിരക്കുകള്‍ മാറ്റി വെച്ച് നമ്മുടെ പ്രിയപ്പെട്ട ജയറാമേട്ടന് മിഥുന് മാനുവല്‍ തോമസിന്റെ സിനിമയായ 'അബ്രഹാം ഓസ്ലറായി' വരുന്നു'-എന്‍ എം ബാദുഷ കുറിച്ചു.
അഞ്ചാം പാതിരാ'യ്ക്ക് ശേഷം ത്രില്ലര്‍ പശ്ചാത്തലത്തിലുള്ള സിനിമയുമായാണ് സംവിധായകന്റെ വരവ്.അബ്രഹാം ഓസ്ലര് എന്നാണ് ടൈറ്റില്‍.
ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണ രചന നിര്‍വഹിച്ച ചിത്രത്തിന്റെ നിര്‍മ്മാണത്തിലും മിഥുന് മാനുവല്‍ തോമസ് പങ്കാളിയാണ്.ഇര്‍ഷാദ് എം ഹസ്സനൊപ്പം മിഥുന് മാനുവല്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.