'ഒന്ന് രണ്ട് സീനൊക്കെ ഷൂട്ട് ചെയ്യുമ്പോള്‍ പൃഥ്വിരാജ് തളര്‍ന്ന് വീണിട്ടുണ്ട്. പക്ഷേ കുഴപ്പമില്ല നമുക്ക് വീണ്ടും ചെയ്യാമെന്നാണ് പുള്ളി പറയുന്നത്. പക്ഷേ വേണ്ടാന്ന് പറഞ്ഞ് പാക്കപ്പായിട്ടുണ്ട്. മരുഭൂമിയിലെ മണലില്‍ കൂടി നമുക്ക് നേരെ പോലെ നടക്കാന്‍ പറ്റില്ല. അങ്ങനത്തെ സാഹചര്യത്തിലാണ് ഈ ശരീരവും വച്ച് പൃഥ്വിരാജ് ഓടുകയും സ്പീഡില്‍ നടക്കുകയുമൊക്കെ ചെയ്യുന്നത്. സ്വാഭാവികമായും ക്ഷീണിക്കും. ഡോക്ടറും കാര്യങ്ങളും നമുക്കൊപ്പം തന്നെ ഉണ്ടായിരുന്നു. എന്നാല്‍ പോലും നമുക്ക് ടെന്‍ഷന്‍ ആവും. കാരണം കൊവിഡ് ടൈം കൂടിയാണ്. എന്തും സംഭവിക്കാം. ആരോഗ്യമുള്ളവര്‍ക്ക് പോലും പിടിച്ച് നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ളോഹ പോലത്തൊരു വസ്ത്രമാണ് പൃഥ്വിയുടേത്. അതിട്ട് ഒന്ന് നടക്കാന്‍ പോലും പറ്റില്ല. തുകല്‍ ചെരുപ്പാണ്. അതിന്റെ കൂടെ നീട്ടി വളര്‍ത്തിയ മുടിയും താടിയും. മുറിവിന്റെ മാര്‍ക്ക്, എക്‌സ്ട്ര ഒരു ഫുള്‍ പല്ലുണ്ട്. എല്ലാ വിരലുകളിലും നഖങ്ങളും ഉണ്ട്. അതുകൊണ്ട് മൊബൈല്‍ ഒന്നും നോക്കാനാകില്ല. ആകെ ചെയ്യാന്‍ പറ്റുന്നത് ലിക്വിഡ് പോലുള്ള ഭക്ഷണം സ്‌ട്രോയില്‍ കഴിക്കുക എന്നതാണ്'-രഞ്ജിത്ത് ഒരു അഭിമുഖത്തിനിടെ പറഞ്ഞു.