മലയാളത്തിൽ ഇന്ന് റിലീസുകളുടെ പെരുമഴ, റിലീസിനെത്തിയത് 9 സിനിമകൾ

Webdunia
വെള്ളി, 24 ഫെബ്രുവരി 2023 (14:51 IST)
നാളുകൾക്ക് ശേഷം തിയേറ്ററുകളിലിന്ന് പുതിയ റിലീസ് ചിത്രങ്ങളുടെ ആറാട്ട്. ഏറെ കാലമായി തിയേറ്ററുകളിൽ ഒരേ ദിവസത്തിലെത്തുന്ന ചിത്രങ്ങളുടെ എണ്ണം വളരെ കുറവായിരുന്നു. ഫെസ്റ്റിവൽ സീസണുകളിൽ വരെ അഞ്ചും ആറും സിനിമകളാണ് ഒരേ ദിവസം റിലീസ് ചെയ്യാറ്. എന്നാൽ ഇന്ന് മാത്രം 9 സിനിമകളാണ് മലയാളത്തിൽ റിലീസ് ചെയ്യുന്നത്.
 
6 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരികെയെത്തുന്ന ൻ്റിക്കാക്കൊരു പ്രേമണ്ടാർന്ന്, അനിഖ സുരേന്ദ്രൻ നായികയായെത്തുന്ന ഓ മൈ ഡാർലിംഗ്. അർജുൻ അശോകൻ,അനശ്വര രാജൻ,മമിത ബൈജു എന്നിവർ വീണ്ടുമൊന്നിക്കുന്ന പ്രണയവിലാസം. സംയുക്ത മേനോൻ,ഷൈൻ ടോം ചാക്കോ ചിത്രം ബൂമറാംഗ്.
 
നിത്യാദാസ്,കൈലാഷ്,ശ്വേത മേനോൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തുന്ന പള്ളിമണി. അനുസിത്താര, കലാഭവൻ ഷാജോൺ,അമിത് ചക്കാലയ്ക്കൽ എന്നിവർ അഭിനയിക്കുന്ന സന്തോഷം. മണിക്കുട്ടൻ,ചന്തുനാഥ് തുടങ്ങിയവർ അഭിനയിക്കുന്ന ഏകൻ, രതീഷ് വെഞ്ഞാറുമൂട് പ്രധാന കഥാപാത്രമായെത്തുന്ന ധരണി എന്നിവയാണ് ഇന്ന് റിലീസിനെത്തുന്ന മലയാള സിനിമകൾ.
 

അനുബന്ധ വാര്‍ത്തകള്‍

Next Article