പ്രണയകഥ മാത്രമല്ല,ഫോര്‍ ഇയേഴ്‌സിന് യു/എ സര്‍ട്ടിഫിക്കറ്റ്

കെ ആര്‍ അനൂപ്
വ്യാഴം, 17 നവം‌ബര്‍ 2022 (11:08 IST)
പ്രിയ വാര്യര്‍, സര്‍ജാനോ ഖാലിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഫോര്‍ ഇയേഴ്‌സ്.ക്യാമ്പസ് പ്രണയ ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
ചിത്രം നവംബര്‍ 25ന് പ്രദര്‍ശനത്തിന് എത്തും. സിനിമയുടെതായി പുറത്തുവന്ന ഗാനങ്ങള്‍ക്ക് എല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
 
ജയസൂര്യയുടെ 'സണ്ണി' എന്ന ചിത്രത്തിന് ശേഷം പ്രശസ്ത സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ഫോര്‍ ഇയേഴ്‌സ് ഒരുക്കുന്നത്.
 
മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ശങ്കര്‍ ശര്‍മയാണ് സംഗീതമൊരുക്കുന്നത്.തപസ് നായിക്- ശബ്ദ മിശ്രണം. ഡ്രീംസ് ആന്‍ഡ് ബിയോണ്ട് ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article