തിയേറ്ററുകളില്‍ ഇനി ഉത്സവ കാലം ! 'തുനിവ്' റിലീസിന് ഇനി രണ്ട് നാള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 9 ജനുവരി 2023 (11:20 IST)
അജിത്തും മഞ്ജു വാര്യരും ഒന്നിക്കുന്ന 'തുനിവ്' റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.ജനുവരി 11ന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയെ വലിയ പ്രതീക്ഷയോടെയാണ് അവര്‍ നോക്കിക്കാണുന്നത്. ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത് ഗോകുലം മൂവീസ് ആണ്.
സംവിധായകന്‍ എച്ച് വിനോദും അജിത്തും തുടര്‍ച്ചയായ മൂന്നാം തവണയും ഒന്നിക്കുന്ന സിനിമയുടെ റിലീസിന് ഇനി 2 നാളുകള്‍ കൂടി. വന്‍ പ്രമോഷനുകളാണ് നടന്നുകൊണ്ടിരിക്കുന്നത്.ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ അവകാശങ്ങള്‍ സ്വന്തമാക്കിയത്. 
 
തുനിവ് ഓടിടി റിലീസ് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ്. തിയേറ്ററുകളിലെ പ്രദര്‍ശനം അവസാനിച്ച ശേഷം മാത്രമേ ഓടിടി റിലീസ്.ബോണി കപൂറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article