'1744 വൈറ്റ് ആള്‍ട്ടോ'ഇന്നുമുതല്‍,174 തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്

വെള്ളി, 18 നവം‌ബര്‍ 2022 (09:17 IST)
'തിങ്കളാഴ്ച നിശ്ചയം' സംവിധായകന്‍ സെന്ന ഹെഗ്‌ഡെ ഒരുക്കുന്ന പുതിയ ചിത്രമാണ് '1744 വൈറ്റ് ആള്‍ട്ടോ'. ചിത്രം ഇന്നുമുതല്‍ തിയേറ്ററുകളില്‍. 174 സിനിമ ശാലകളില്‍ '1744 വൈറ്റ് ആള്‍ട്ടോ'പ്രദര്‍ശനത്തിനെത്തും.
 
 വ്യത്യസ്ത രീതിയില്‍ കഥ പറയാന്‍ ശ്രമിക്കുന്ന രസകരമായ സിനിമയായിരിക്കുമെന്ന സൂചന നല്‍കിക്കൊണ്ട് ട്രെയിലര്‍ നേരത്തെ പുറത്തുവന്നിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by 1744 White Alto (@1744whitealto)

വെള്ള നിറത്തിലുള്ള ഒരു ആള്‍ട്ടോ കാറിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. 'വിജയന്‍' എന്ന ആളുടെ കാര്‍ രണ്ട് കള്ളന്മാരുടെ കയ്യില്‍ അകപ്പെടും അതേ തുടങ്ങുന്ന ആശയക്കുഴപ്പങ്ങളും ആണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്.
 
കട്ടുകളും മ്യൂട്ടുകളും ഇല്ലാതെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നതെന്ന് ഷറഫുദ്ദീന്‍ അറിയിച്ചു.
 
 പോലീസ് ഉദ്യോഗസ്ഥനായി ഷറഫുദ്ദീന്‍ വേഷമിടുന്നു.ഇതൊരു വ്യത്യസ്തമായ ക്രൈം കോമഡി ഡ്രാമയാണെന്ന് സംവിധായകന്‍ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നു. വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍, രഞ്ജി കണ്‍കോല്‍, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
കബീനി ഫിലിംസിന്റെ ബാനറില്‍ തയാറാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ തുടങ്ങിയവരാണ്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍