‘ദൃശ്യം’ ആഘോഷത്തില്‍ മോഹന്‍ലാല്‍, പുതിയ സിനിമ ‘പുലി മുരുകന്‍’ !

Webdunia
ചൊവ്വ, 31 ഡിസം‌ബര്‍ 2013 (19:21 IST)
PRO
‘ദൃശ്യം’ വന്‍ ഹിറ്റായതിന്‍റെ ആവേശത്തിലാണ് മോഹന്‍ലാല്‍. ഈ ചിത്രത്തിന്‍റെ മഹാവിജയത്തെ തുടര്‍ന്ന് 2014ല്‍ നേരത്തേ കമ്മിറ്റ് ചെയ്തിട്ടുള്ള പല പ്രൊജക്ടുകളിലും മോഹന്‍ലാല്‍ മാറ്റം വരുത്തിയേക്കുമെന്ന് സൂചന. 2014ലും ദൃശ്യസമാനമായ വിജയങ്ങള്‍ ആവര്‍ത്തിക്കുകയാണ് മോഹന്‍ലാലിന്‍റെ ലക്‍ഷ്യം. അതിനായി കൂടുതല്‍ കൊമേഴ്സ്യല്‍ മൂല്യങ്ങളുള്ള സിനിമകള്‍ തെരഞ്ഞെടുക്കുകയാണ് മോഹന്‍ലാല്‍.

2014 ല്‍ പരിഗണനയില്‍ ഇല്ലാതിരുന്ന ഒരു പ്രൊജക്ടിനെ ഈ വര്‍ഷത്തിന്‍റെ ഭാഗമാക്കി പുതിയ തീരുമാനമെടുത്ത് ആരാധകരെ ആവേശത്തിലാക്കുകയാണ് യൂണിവേഴ്സല്‍ സ്റ്റാര്‍. മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമയ്ക്ക് ‘പുലി മുരുകന്‍’ എന്നാണ് പേര്. കോടികള്‍ മുടക്കിയെടുക്കുന്ന ഒരു പക്കാ ആക്ഷന്‍ എന്‍റര്‍ടെയ്നറാണ് ഈ സിനിമ.

എന്താണ് പുലി മുരുകന്‍റെ കൂടുതല്‍ വിശേഷങ്ങള്‍? ആരൊക്കെയാണ് അണിയറ പ്രവര്‍ത്തകര്‍? ഈ വിശേഷങ്ങള്‍ അടുത്ത പേജില്‍.

അടുത്ത പേജില്‍ - സംവിധായകന്‍ ഹിറ്റുകളുടെ രാജാവ്!

PRO
മെഗാഹിറ്റുകളുടെ സംവിധായകനായ വൈശാഖാണ് മോഹന്‍ലാലിനെ നായകനാക്കി പുലി മുരുകന്‍ ഒരുക്കുന്നത്. സെപ്റ്റംബര്‍ ആദ്യം ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. തിരക്കഥ ബെന്നി പി നായരമ്പലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പോക്കിരിരാജ, സീനിയേഴ്സ്, മല്ലു സിംഗ്, സൌണ്ട് തോമ എന്നീ ബ്ലോക്ക് ബസ്റ്ററുകള്‍ ഒരുക്കിയ സംവിധായകനാണ് വൈശാഖ്. എന്നാല്‍ അവസാനം ചെയ്ത വിശുദ്ധന്‍ എന്ന സിനിമ ബോക്സോഫീസില്‍ അത്ഭുതമൊന്നും കാട്ടിയില്ല. വൈശാഖിന്‍റെ വേറിട്ട ചുവടുവയ്പായിരുന്നു വിശുദ്ധന്‍. തട്ടുപൊളിപ്പന്‍ സിനിമകളുടെ ലോകത്തേക്ക് വൈശാഖ് മടങ്ങുകയാണ് പുലി മുരുകനിലൂടെ.

വൈശാഖിന്‍റെ ആദ്യ മോഹന്‍ലാല്‍ ചിത്രമാണ് പുലി മുരുകന്‍. അത് തന്‍റെ ഏറ്റവും വലിയ വിജയചിത്രമാക്കി മാറ്റാനാണ് വൈശാഖ് ഒരുങ്ങുന്നത്.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്