താരസംഘടനയായ അമ്മയുടെ അഭിമാന സംരംഭമായ ‘ട്വന്‍റി20’യുടെ വിജയത്തിനായി പ്രവര്‍ത്തിക്കില്ലെന്ന് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍.
ദിലീപ് നിര്‍മ്മിച്ച ചിത്രത്തില്‍ മോഹന്‍ലാലിന് വേണ്ടത്ര പ്രാധാന്യം നല്‌കിയിട്ടില്ലെന്നാണ് താരസംഘടനയുടെ ആരോപണം. സിനിമയുടെ പ്രചരണത്തിനായി ആദ്യം പുറത്തിറങ്ങിയ പോസ്‌റ്ററില്‍ മോഹന്‍ലാലിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം മമ്മൂട്ടിക്ക് നല്‌കിയിട്ടുണ്ടെന്നാണ് താര ആരാധകരുടെ പ്രധാന ആരോപണം.
മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും സുരേഷ്‌ഗോപിയും ജയറാമും നടന്നു വരുന്ന പോസ്‌റ്ററില്‍ നടുക്ക് നില്‍ക്കുന്നത് മമ്മൂട്ടിയാണെന്നതാണ് ലാല്‍ ആരാധകരെ സങ്കടപ്പെടുത്തിയിരിക്കുന്നത് !
സിനിമ തിയേറ്ററില്‍ പോയി കാണുമെങ്കിലും മറ്റ് മോഹന്‍ലാല്‍ ചിത്രങ്ങള്‍ വിജയിപ്പിക്കാന്‍ ചെയ്യുന്ന പ്രചരണ പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നാണ് പ്രഖ്യാപനം.
എന്നാല്‍ ‘ട്വന്‍റി20’ വിജയിപ്പിക്കാന്‍ കൈയ്യും മെയ്യും മറന്ന് ഇറങ്ങുമെന്ന് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും പറയുന്നു.
PRO
PRO
മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തില്‍ ആര്‍ക്ക് പ്രാധാന്യം ലഭിച്ചു എന്നതിനെ ചൊല്ലി സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് ഫാന്‍സ് അസോസിയേഷനുകള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുന്നത് കേരളത്തില്‍ ആദ്യമാണ്. താരങ്ങള്‍ ഒരുമിച്ചു നില്‍ക്കുമ്പോള്‍ ആര്‍ക്കാണ് പ്രായം കൂടുതല്‍ തോന്നിക്കുക എന്ന കാര്യത്തിലും ആരാധകര്‍ രണ്ടു തട്ടിലാണ്!
താരസംഘടനകള്‍ തമ്മിലുള്ള തര്‍ക്കത്തെ കുറിച്ച് താരരാജാക്കന്മാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഏറെ വിവാദങ്ങളില്‍ പെട്ട ‘ട്വന്‍റി20’ നവംബര്‍ ഏഴിന് റിലീസ് ചെയ്യുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.