സലാം കാശ്മീരിന് 4 കോടി, ബാല്യകാലസഖിക്ക് 5 കോടി!

Webdunia
തിങ്കള്‍, 31 മാര്‍ച്ച് 2014 (18:34 IST)
PRO
തിയേറ്ററുകളില്‍ കനത്ത പരാജയങ്ങളായി മാറിയ സിനിമകളായിരുന്നു മമ്മൂട്ടിയുടെ ബാല്യകാലസഖിയും ജയറാം - സുരേഷ്ഗോപി ടീമിന്‍റെ സലാം കാശ്മീരും. എന്നാല്‍ രണ്ട് സിനിമകള്‍ക്കും മികച്ച സാറ്റലൈറ്റ് റൈറ്റ് ആണ് ലഭിച്ചിരിക്കുന്നത് എന്നത് കൌതുകകരമാണ്.

ജോഷി സംവിധാനം ചെയ്ത സലാം കാശ്മീര്‍ നാലുകോടി രൂപ നല്‍കിയാണ് ഒരു സ്വകാര്യ ചാനല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത ബാല്യകാലസഖിക്ക് ചാനല്‍ റൈറ്റായി ലഭിച്ചത് അഞ്ചുകോടി രൂപയാണ്.

അടുത്ത പേജില്‍ - ഓം ശാന്തി ഓശാനയ്ക്കല്ല, ലോട്ടറി അടിച്ചത് സലാല മൊബൈല്‍‌സിന്!

PRO
സമീപകാലത്ത് വമ്പന്‍ ഹിറ്റായ ചിത്രമാണ് ഓം ശാന്തി ഓശാന. എന്നാല്‍ ചാനല്‍ തുകയില്‍ ലോട്ടറി അടിച്ചത് പരാജയ ചിത്രമായ സലാ‍ലാ മൊബൈല്‍‌സിന്.

നിവിന്‍ പോളി - നസ്രിയ ടീമിന്‍റെ ഓം ശാന്തി ഓശാനയ്ക്ക് സാറ്റലൈറ്റ് അവകാശമായി ലഭിച്ചത് 2.80 കോടി രൂപ മാത്രം. എന്നാല്‍ ദുല്‍‌ക്കര്‍ സല്‍‌മാന്‍ - നസ്രിയ ടീമിന്‍റെ സലാല മൊബൈല്‍‌സിന് ലഭിച്ചത് 4.75 കോടി രൂപ!

അടുത്ത പേജില്‍ - സന്തോഷ് പണ്ഡിറ്റിനും മികച്ച സാറ്റലൈറ്റ് തുക!

PRO
സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്ത മിനിമോളുടെ അച്ഛന്‍ എന്ന സിനിമ സൂര്യ ടി വി സ്വന്തമാക്കിയത് 20 ലക്ഷം രൂപയ്ക്കാണ്. പരാജയ ചിത്രമായ ഹാപ്പി ജേര്‍ണിക്ക് 2.40 കോടി രൂപയും പകിടയ്ക്ക് 1.75 കോടി രൂപയും സാറ്റലൈറ്റ് റൈറ്റായി ലഭിച്ചു.

അടുത്ത പേജില്‍ - 1983നേക്കാള്‍ നേട്ടം മാന്നാര്‍ മത്തായി 2ന്!

PRO
സാറ്റലൈറ്റ് റൈറ്റില്‍ ഹിറ്റ് ചിത്രം 1983ന് വലിയ നേട്ടം ഉണ്ടാക്കാനായില്ല. 2.10 ലക്ഷം രൂപയ്ക്കാണ് ചിത്രത്തിന്‍റെ ചാനല്‍ അവകാശം വിറ്റുപോയത്. റിലീസായി രണ്ടാഴ്ചയ്ക്ക് ശേഷമാണ് അവകാശം വില്‍ക്കാനായത്.

അതേസമയം, തിയേറ്ററുകളില്‍ തകര്‍ന്നടിഞ്ഞ മാന്നാര്‍ മത്തായി സ്പീക്കിംഗ് - 2 എന്ന സിനിമയ്ക്ക് ചാനല്‍ അവകാശമായി മൂന്നുകോടി രൂപ ലഭിച്ചു.

അടുത്ത പേജില്‍ - ലണ്ടന്‍ ബ്രിഡ്ജും അടിച്ചുപൊളിച്ചു!

PRO
മലയാളത്തിലെ ചെലവേറിയ സിനിമകളിലൊന്നായ ലണ്ടന്‍ ബ്രിഡ്ജിന് മികച്ച സാറ്റലൈറ്റ് അവകാശത്തുകയാണ് ലഭിച്ചത്. പൃഥ്വിരാജ് നായകനായ ഈ സിനിമ 4.25 കോടി രൂപയ്ക്കാണ് ഒരു ചാനല്‍ വാങ്ങിയത്. പൃഥ്വിരാജിന്‍റെ താരമൂല്യം തന്നെയാണ് സിനിമയുടെ വില്‍പ്പനയ്ക്ക് ഗുണമായത്.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്